ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തന്റെ സംസ്കാരം ഇന്ന്
.
ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഇനി ഓർമ. ഇടിമിന്നലേറ്റ് ചെരിഞ്ഞ ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തന്റെ സംസ്കാരം ഇന്ന് നടക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, പല്ലാട്ട് തറവാട്ടു വീടിന് സമീപത്തായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

തൃശൂർ പൂരത്തിന്റെയും മധ്യകേരളത്തിലെ പ്രധാന ക്ഷേത്രോത്സവങ്ങളുടെയും നിറസാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ. ഇടിമിന്നലേറ്റാണ് ബ്രഹ്മദത്തന്റെ അപ്രതീക്ഷിത വിയോഗം. ആനപ്രേമികളുടെ മനസ്സിൽ ഇനി അവശേഷിക്കുന്നത് മറക്കാനാകാത്ത ഒരു പിടി ഓർമകൾ മാത്രമാണ്.




