KOYILANDY DIARY.COM

The Perfect News Portal

സീനിയർ സിറ്റിസൻസ് ഫോറം ജില്ലാ സമ്മേളനം സ്വാഗതസംഘം ചേർന്നു

ബാലുശ്ശേരി: സീനിയർ സിറ്റിസൺസ് ഫോറം 30-ാംമത് കോഴിക്കോട് ജില്ലാ വാർഷിക സമ്മേളനം നവംബർ 20, 22 തിയ്യതികളിൽ വട്ടോളിയിൽ നടക്കും. സ്വാഗതസംഘ രുപീകരണ യോഗം വട്ടോളി പെൻഷൻ ഭവനിൽ നടന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന കുളങ്ങരത്ത് ഉദ്ഘാടനം ചെയ്തു. സോമൻ ചാലിൽ അധ്യക്ഷത വഹിച്ചു. കെ. എസ് എസ് പി യു നേതാവ് എ.പി കുഞ്ഞബ്ദുള്ള, രാമചന്ദ്രൻ നായർ പൂക്കോട്ട്, കെ.എം ശ്രീധരൻ, അച്യുതൻ മാസ്റ്റർ നടുവണ്ണൂർ, എടത്തിൽ ദാമോദരൻ, ഇ.സി ബാലൻ, ഇബ്രാഹിം തിക്കോടി, അജയൻ മൂലാട് എന്നിവർ സംസാരിച്ചു.
.
.
രക്ഷാധികാരികൾ 
പാറക്കൽ അബ്ദുല്ല എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശശീന്ദ്രൻ ,വി .എം ചന്ദ്രൻ ,റീന സുരേഷ്, വിനോദൻ ,അബ്ദുല്ല മാസ്റ്റർ സോമൻ ചാലിൽ (ചെയർമാൻ) കെ. എം ശ്രീധരൻ (ജനറൽ കൺവീനർ) രാമചന്ദ്രൻ പൂക്കോട്ട് (ട്രഷറർ) എന്നിവരും ജില്ലാ സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി,മേഖലാ ഭാരവാഹികൾ ഉൾപ്പെടെ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി 
ഇ.സി ബാലൻ (കൺവീനർ, സാമ്പത്തികം), ഇബ്രാഹിം തിക്കോടി (കൺവീനർ, മീഡിയ), കണാരൻ (കൺവീനർ, പ്രചരണം), വി.പി.നാണു (കൺവീനർ, വളണ്ടിയർ ടീം) എന്നിവരെ തെരഞ്ഞെടുത്തു.
Share news