KVVES മണ്ഡലം കൺവെൻഷൻ: സംഘാടകസമിതി യോഗം ചേര്‍ന്നു
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി മുഴുവൻ വ്യാപാരികളും സഹകരിക്കണമെന്ന് സംഘാടക സമിതി യോഗം ആഹ്വാനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ യോഗം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയില്‍ നടന്ന സ്വാഗതസംഘം മീറ്റിങ്ങിൽ മണ്ഡലം പ്രസിഡന്റ് ഫൈസൽ പയ്യോളി അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് കെ. ടി. വിനോദൻ മുഖ്യപ്രഭാഷണം നടത്തി. സിജിത്ത് തീരം പൂക്കാട്, അമേത്ത് കുഞ്ഞഹമ്മദ്, മനീഷ് മലബാർ, റിയാസ് അബൂബക്കർ, സൗമിനി മോഹൻദാസ്, ഇസ്മായിൽ നക്ഷത്ര, ഷീബാ ശിവാനന്ദൻ, പ്രജീഷ ഓറഞ്ച്,
ഷൗക്കത്ത്, ഷമീർ തിരുവങ്ങൂർ, അരുൺ ബാലു നിയാസ്, ജസ്ന എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ. എം. രാജീവൻ സ്വാഗതവും. സനീർ വില്ലങ്കണ്ടി നന്ദിയും പറഞ്ഞു.




