KOYILANDY DIARY.COM

The Perfect News Portal

സർവ്വീസ് റോഡ് നിർമ്മിക്കാതെ മറ്റു പ്രവൃത്തികൾ അനുവദിക്കില്ല

.
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസി നർമ്മാണത്തിൻ്റെ ഭാഗമായി സർവ്വീസ് റോഡ് നിർമ്മാണം നടക്കാത്തതിൽ പ്രതിഷേധിച്ച്  മരളൂർ – ഗോപാലപുരം സർവ്വീസ് റോഡ് സമരസമിതി നേതൃത്വത്തിൽ ബൈപ്പാസ് നിർമ്മാണം തടഞ്ഞു. ഇരു ഭാഗത്തും 800 മീറ്റർ  സർവിസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന അനിശ്ചിതകാല പന്തൽ കെട്ടിയുള്ള സമരം 170 ദിവസം പിന്നിട്ടു. ഷാഫി പറമ്പിൽ എം.പി.യും കെ. പ്രവീൺ കുമാർ എം എൽ എയും ഇടപെട്ട് ഇവിടെ സർവ്വീസ് റോഡ് നിർമ്മിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ജനപതിനിധികളുടെ നിർദ്ദേശത്തെ തുടർന്ന് കലക്ടറും ഡെപ്യൂട്ടി കലക്ടർമാരും സ്ഥലം സന്ദർശിച്ചിരുന്നു.
.
.
സമരക്കാരുടെ ആവശ്യം ന്യായമാണെന്ന് അറിയിച്ചിട്ടും യാതെരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് പുതുക്കുടി കൊളത്തൂർ മുക്കിൽ ബൈപ്പാസിൻ്റെ പ്രവൃത്തി നടത്തുന്നത് സമരസമിതി തടഞ്ഞത്. ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനറും നഗരസഭ വൈസ് ചെയർപേഴ്സണുമായി സി.ടി ബിന്ദു, മുൻ നഗരസഭ കൗൺസിലർ എൻ.ടി. രാജീവൻ, പീതാംബരൻകുന്നോത്ത്, സജിഷ് മൂലത്ത്, മുഹമ്മദ് അലി മൂടാടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്.
.
.
ഇതോടെ ജോലിക്കാർ തിരികെപോയി. തുടർന്ന് കരാറെടുത്ത അദാനി കമ്പനി എഞ്ചിനീയർ ഉജ്ജ്വൽ കുമാറടക്കമുള്ളവർ സ്ഥലത്തെത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും സർവ്വീസ് റോഡിൻ്റെ പ്രവൃത്തി ആരംഭിക്കാതെ പ്രദേശത്തെ മറ്റു പ്രവൃത്തികൾ നടത്താൻ അനുവദിക്കുകയില്ലെന്ന് സമരസമിതി അറിയിച്ചു.
Share news