KOYILANDY DIARY.COM

The Perfect News Portal

ഏഷ്യൻ ​ഗെയിംസ്: ഗുസ്തിയിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വ‍ർണം നേടി അമൻ സെഹ്‌റാവത്ത്

.

ഏഷ്യൻ ​ഗെയിംസിൽ സ്വർണം വാരിക്കൂട്ടി മുന്നേറുകയാണ് ഇന്ത്യ. 57 കിലോ വിഭാ​ഗം ​ഗുസ്തിയിലാണ് ഇന്ത്യയുടെ ഏറ്റവും പുതിയ സ്വർണ നേട്ടം. പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡ‍ൽ ജേതാവായ അമൻ സെഹ്‌റാവത്തിയാണ് എഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വ‍ർണ നേടിയിരിക്കുന്നത്.

 

ഫൈനലിൽ നിലവിലെ ലോക ചാമ്പ്യനായ ഉത്തര കൊറിയയുടെ ഹാൻ ചോങ്-സോങ്ങിനെ 11-7ന് പരാജയപ്പെടുത്തിയാണ് അമൻ തൻ്റെ ആദ്യത്തെ ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 4-1ന് മുന്നിലെത്തിയ അമൻ രണ്ടാം പകുതിയിലും തുടർച്ചയായ ആക്രമണങ്ങളിലൂടെ ലീഡ് നിലനിർത്തി. ​വായിൽ നിന്ന് രക്തശ്രാവവും കണ്ണിന് താഴെ ​ഗുരുതരമായി പരുക്കുമേറ്റായിരുന്നു താരം പോരാടിയത്.

 

അവസാന 30 സെക്കൻഡിൽ നേടിയ രണ്ട് പോയിന്റ് ത്രോയിലൂടെ 10-7ന് മുന്നിലെത്തിയ അമൻ, എതിരാളിയുടെ അവസാന ശ്രമങ്ങളും ചെറുത്ത് 11-7ന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ഫൈനലിലെത്തുന്നതിന് മുമ്പ് ജപ്പാന്റെ യമോട്ടോ ഒഗാവയെ 20-9 നും, കസാഖിസ്ഥാന്റെ നുർദനത് ഐതനോവിനെ 12-1 നും, താജിക്കിസ്ഥാന്റെ ഐയാൽ ബെലോല്യുബ്സ്കിയെ 14-8 നും തോൽപ്പിച്ചിരുന്നു.

 

Share news