അരിക്കുളത്ത് ഹരിതഗ്രാമം പദ്ധതിക്ക് തുടക്കമായി
.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ജില്ലാശുചിത്വമിഷൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഹരിതഗ്രാമം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടം അരിക്കുളം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും ഹരിതമുറ്റം പ്രവർത്തകരുടെയും 100 വീടുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.

അരിക്കുളം വളേരി മുക്കിൽ നടന്ന ഹരിതഭവനം പ്രഖ്യാപന പരിപാടി ജില്ലാശുചിത്വമിഷൻ കോ ഓഡിനേറ്റർ ജി.വി. പ്രമോദ് KAS ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രമണി അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ മധു കിഴക്കയിൽ പദ്ധതി വിശദികരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വി. അനുഷ, അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സി. ബാലകൃഷ്ണൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ.പി ബിന്ദു, അനുജിത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.വി.എം ബഷീർ, സി. പ്രഭാകരൻ, രജിത, വിജില, ടി. സുരേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. ജലിൽ സ്വാഗതവും
വി. ബഷീർ നന്ദിയും പറഞ്ഞു.



