KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റല്‍ ആര്‍ക്കൈവ് പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ്: അപേക്ഷകള്‍ ക്ഷണിച്ചു

.
കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വയംഭരണ ഗവേഷണ സ്ഥാപനമായ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നടപ്പിലാക്കുന്ന ‘ഓണ്‍ലൈന്‍ ഡിജിറ്റല്‍ ആര്‍ക്കൈവ്’ പദ്ധതിയിലേക്ക് ഇന്റേണ്‍ഷിപ്പിനായി അപേക്ഷകള്‍ ക്ഷണിച്ചു. ചരിത്രം, മലയാളം എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 
ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ വ്യക്തി വിവരണം സഹിതം kchrdkp@gmail.com എന്ന ഇമെയിലില്‍ അപേക്ഷിക്കേണ്ടതാണ്. ‘ആപ്ലിക്കേഷൻ ഫോർ ഇന്റേൺഷിപ്പ് – ഓൺലൈൻ ഡിജിറ്റൽ ആർക്കൈവ് പ്രോജക്ട്’ എന്ന് ഇമെയിൽ സബ്ജക്റ്റില്‍ രേഖപ്പെടുത്തണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 5.
ഫോൺ : 0471 6574988/ 2310409 
Share news