KOYILANDY DIARY.COM

The Perfect News Portal

വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

.
ചേമഞ്ചേരി: തുവ്വക്കോട് ഉദയം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ റെസിഡൻസിലെ വയോജനങ്ങൾക്കായി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. മുതിർന്ന അംഗങ്ങൾക്കിടയിൽ സൗഹൃദവും ഉല്ലാസവും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉദ്യമം സംഘടിപ്പിച്ചത്. യാത്രാ സംഘം രാവിലെ പ്രദേശത്ത് നിന്നും ആവേശത്തോടെയാണ് പുറപ്പെട്ടത്. യാത്രാവേളയിൽ പരസ്പരമുള്ള വിശേഷങ്ങൾ പങ്കുവെക്കലും പഴയകാല ഓർമ്മകൾ അയവിറക്കലും വയോജനങ്ങൾക്കിടയിൽ ഏറെ ആഹ്ളാദം പകർന്നു.
.
.
വൈവിധ്യമാർന്ന പരിപാടികളോടെയും സ്നേഹാന്വേഷണങ്ങളോടെയും നടന്ന യാത്ര എല്ലാവർക്കും നവ്യാനുഭവമായി മാറി. ​അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ്‌ ആലിക്കോയ പുതുശ്ശേരിപൊയിൽ, സെക്രട്ടറി അഭി ത്രയംബകം എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. വയോജനങ്ങളുടെ ഉന്നമനത്തിനായി ഇത്തരം പരിപാടികൾ ഇനിയും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Share news