KOYILANDY DIARY.COM

The Perfect News Portal

ഏഷ്യൻ ​ഗെയിംസ്: ഇരട്ട വെള്ളി മെഡൽ ജേതാവ് വിദർശ കെ വിനോദിന് സ്വീകരണം നൽകി ഇസെഡ് ജി.സി കമ്മ്യൂൺ

.

ഏഷ്യൻ ​ഗെയിംസിൽ 10 മീറ്റർ, 50 മീറ്റർ റൈഫിൾ ഷൂട്ടിങ്ങിൽ ഇരട്ട വെള്ളി മെഡൽ കരസ്ഥമാക്കി ആദ്യമായി ജന്മനാട്ടിലേക്കെത്തിയ വിദർശ കെ വിനോദിനെ സാമൂഹ്യ സംഘടനയായ ഇസെഡ് ജി.സി കമ്മ്യൂൺ പ്രവർത്തകർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി സ്വീകരണം നൽകി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ താരത്തെ കമ്മ്യൂൺ ചെയർമാൻ ഡോ. ടി. രാമചന്ദ്രൻ, ഭാരവാഹികളായ പ്രൊഫ സി.എം സത്യവതി, സാഹിറ റഹ്‌മാൻ, ടി.കെ. ദിലീപ് കുമാർ, സുന്ദരൻ എ പ്രണവം, അസ്മത്തുള്ളഖാൻ എ, ഷീബ. ടി, ആശ പി.കെ, സുധീർ മാത്രാടിക്കൽ, അനൂപ് എം.കെ, അജയ് കുമാർ എ.കെ, ശ്രീനിവാസൻ, ശ്രീധരൻ എം എന്നിവർ നേതൃത്വം നൽകി.

 

ഡോ. ടി. രാമചന്ദ്രൻ മെഡൽ ജേതാവിനെ പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചു. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയാണ് വിദർശ കെ വിനോദ്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും, വനിതകളുടെ 50 മീറ്റർ ത്രീ റൈഫിൾ വിഭാഗത്തിലുമാണ് വിദർശ വെള്ളി മെഡലുകൾ സ്വന്തമാക്കിയത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദർശ.

 

Share news