ബിജെപി സംസ്ഥാന കാര്യാലയം അക്രമിച്ചതിൽ കൊയിലാണ്ടിയിൽ ബിജെപി പ്രതിഷേധിച്ചു
.
കൊയിലാണ്ടി: ബിജെപി സംസ്ഥാന കാര്യാലയം മാരാർജി ഭവൻ ആക്രമിച്ചതിലും, ബിജെപി ദേശീയ കൗൺസിൽ അങ്കം പി കെ കൃഷ്ണദാസിനെ ആക്രമിച്ചതിലും പ്രതിഷേധിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് നോർത്ത് ജില്ല ജന: സിക്രട്ടറി എസ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.കെ വൈശാഖ് അധ്യക്ഷത വഹിച്ചു.


എസ് സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി സി ബിനീഷ് മാസ്റ്റർ, ജില്ലാ ഉപാധ്യക്ഷൻ വി കെ ജയൻ, സ്റ്റേറ്റ് കൗൺസിൽ മെംബർ വായനാരി വിനോദ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ദീപാ കുനിയിൽ, മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, അഭിൻ അശോക്, അമൽ ഷാജി, എന്നിവർ സംസാരിച്ചു. കെ പി എൽ മനോജ്, പ്രിയ ഒരുവമ്മൽ, രവി വല്ലത്ത്, രഞ്ജിത്ത് പൊയിൽക്കാവ്, അഭിജിത്ത്, ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.




