അയനിക്കാട് എരഞ്ഞിവളപ്പിൽ ഇവി ഗോപാലൻ മാസ്റ്റർ (85) അന്തരിച്ചു
.
അയനിക്കാട്: പ്രശസ്ത ചിത്രകാരനും, ശില്പിയും, നാടകകൃത്തും, ഗാന രചയിതാവുമായ അയനിക്കാട് എരഞ്ഞിവളപ്പിൽ ഇവി ഗോപാലൻ മാസ്റ്റർ (85 – ആർട്ടിസ്റ്റ് ഇ വി ഗോപൻ) അന്തരിച്ചു. ദീർഘകാലം മയ്യന്നൂർ എം.സി എം.എ യു പി സ്കൂളിലെ ചിത്രകല അധ്യാപകനായിരുന്നു. അയനിക്കാട് നർത്തന കലായത്തിന്റെ സ്ഥാപകരിൽ ഒരാളും, സ്കൂൾ ശാസ്ത്രോത്സവങ്ങളിൽ കുട്ടികളുടെ വഴികാട്ടിയായും തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളേജിൽ ദീർഘകാലം ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
.

.
നാടക രചന, അഭിനയം, രംഗപടം, മേക്കപ്പ്, വസ്ത്രാലങ്കാരം എന്നീ സർവ്വ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന പരേതനായ ചിയാലി അച്യുതൻ, എരഞ്ഞി വളപ്പിൽ കല്യാണി എന്നിവരുടെ മൂത്ത മകനും നർത്തന കലാലയം ഡയറക്റ്റർ EV ദാമു, ചിത്രകലാധ്യാപകനും ഫോട്ടോഗ്രാഫറുമായ EV രാമകൃഷ്ണൻ (ഈ വി സ്റ്റുഡിയോ പയ്യോളി), നാണി, സരോജിനി, മാളു എന്നിവർ സഹോദരങ്ങളുമാണ്.
.

.
ഭാര്യ: ലക്ഷ്മി. മക്കൾ: EV മനോജ് (നാടക പ്രവർത്തകൻ, ചിത്രകാരൻ), വിനോദൻ, സുമംഗലി, ഇന്ദു മരുമക്കൾ: ഷീബ സി (സകലകല നൃത്തവിദ്യാലയം), ഷൈമ (Rly വടകര), സദാനന്ദൻ .



