KOYILANDY DIARY.COM

The Perfect News Portal

അദ്ധ്യാപക നിയമനം

.
കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ നടപ്പ് അദ്ധ്യയന വർഷത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ എം ടെക് (റിന്യൂവബിൾ എനർജി) പ്രോഗ്രാം ഫോർ വർക്കിംഗ് പ്രൊഫഷണൽസ് കോഴ്‌സിന് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷ  ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളും വ്യക്തി വിവരണവും സഹിതം ഒക്ടോബർ ഒന്നിന് രാവിലെ 11ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ: 0495 2383220
Share news