മൂടാടി ഗ്രാമപഞ്ചായത്ത് എൽ പി തല കായികമേള
.
മൂടാടി ഗ്രാമപഞ്ചായത്ത് എൽ പി തല കായികമേള മലബാർ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്നു. രാവിലെ മുതൽ നടന്ന വിവിധ മത്സരങ്ങളുടെ സമാപന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഖില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരയ ഒ. രഘുനാഥ്, ഉസ്‌ന എ.വി. മഞ്ജുള, രമ്യ സുർജിത്, ലീല പി.കെ പി. ഇ സി കൺവീനർ സനൽ, എച്ച്.എം. ബിജു ടീച്ചർ എന്നിവർ സംസാരിച്ചു. മുചുകുന്ന് യു.പി. സ്കൂൾ എച്ച് എം. ഷിബ ടീച്ചർ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു. വീരവഞ്ചേരി എൽപിഎസ് ഒന്നാ സ്ഥാനവും വന്മുഖം കോടിക്കൽ യു.പി. രണ്ടാം സ്ഥാനവും വിമംഗലം യു. പി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.



