KOYILANDY DIARY.COM

The Perfect News Portal

യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടുപേരെ കോടതി റിമാൻ്റ് ചെയ്തു

.

കൊയിലാണ്ടിയിൽ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടുപേരെ കോടതി റിമാൻ്റ് ചെയ്തു. കൊല്ലം വലിയവയൽകുനി അശോകൻ്റെ മകൻ അഭിലാഷ് (36), പന്തലായനി മേപ്പാട്ട് മീത്തൽ ജയാനന്ദൻ്റെ മകൻ അതുൽ കെ ജയൻ (36) എന്നിവരെയാണ് കോടതി റിമാൻ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കല്യാൺ റെസിഡൻസിക്ക് സമീപം നടേരി സ്വദേശി ലത്തീഫിനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ലത്തീഫിനെ മദ്യ കുപ്പിയും മറ്റ് മാരകായുധങ്ങളുമായി അക്രമിച്ച പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. റഫീക്കിനെ പ്ലാസ്റ്റ് സർജറിക്ക് വിധേയമാക്കിയിട്ടുണ്ട്. 

Share news