KOYILANDY DIARY.COM

The Perfect News Portal

ടി.കെ നാരായണൻ്റെ 31-ാം ചരമവാർഷിക ദിനം ആചരിച്ചു

.
കൊയിലാണ്ടി: പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മറ്റി അംഗവും നടനും സാംസ്കാരിക പ്രവർത്തകനുമായ ടി.കെ നാരായണൻ്റെ 31-ാം ചരമവാർഷിക ദിനം ആചരിച്ചു. പന്തലായനി യുവജന ലൈബറിയിൽ നടന്ന അനുസ്മരണ പരിപാടി അഡ്വ. കെ.ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് എം. സുധീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ നഗരസഭ കൗൺസിലർ വി.കെ. രേഖ, ടി.വി. ദാമോധരൻ, പി.ടി. സുരേന്ദ്രൻ, എൻ.വി സത്യനാഥൻ, ശ്രീധരൻ അമ്പാടി എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം.വി. ബാലൻ സ്വാഗതവും ലൈബ്രേറിയൻ ധന്യ നന്ദിയും പറഞ്ഞു.
Share news