KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകുമെന്ന് കെഎസ്ഇബി

.

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6.15 മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് പവർകട്ട് പതിവായിരിക്കുകയാണ്. ദിവസവും മണിക്കൂറുകളോളം ആണ് കറണ്ട് പോകുന്നത്.

 

ഇത് ജനങ്ങൾക്കിടയിൽ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട് എന്നിങ്ങനെയാണ് വൈദ്യുതി വകുപ്പ് നൽകുന്ന വിശദീകരണം.

 

മുൻ വർഷങ്ങളിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ പവർകട്ടുണ്ടായിട്ടില്ലെന്ന് ആണ് ജനങ്ങൾ പറയുന്നത്. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് കൊച്ചുകുട്ടികളടക്കം ദുരിതം അനുഭവിക്കാൻ കാരണമാകുകയാണ്. പവർകട്ടിനെ ന്യായീകരിച്ച് ആണ് വകുപ്പ് മന്ത്രി അടക്കം സംസാരിക്കുന്നത്. ആ വകുപ്പ് മന്ത്രിയെയും ഇന്നലെ ഇരുട്ടിലാക്കിയിരുന്നു.

 

Share news