നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നെടുക്കേണ്ട ദുബായ് കൊച്ചി വിമാനം 12 മണിക്കൂറോളം വൈകിയതിനെ തുടർന്ന് പ്രതിഷേധിച്ച് യാത്രക്കാർ
.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നെടുക്കേണ്ട ദുബായ് കൊച്ചി വിമാനം 12 മണിക്കൂറോളം വൈകിയതിനെ തുടർന്ന് പ്രതിഷേധം. സ്പൈസ് ജെറ്റ് വിമാനമാണ് നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയിട്ടും പുറപ്പെടാത്തത്. യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റിയെങ്കിലും വിമാനം ടേക്ക് ഓഫ് ചെയ്തില്ല. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ ഇരുന്ന ഒരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് യാത്രകളും വിമാനത്തിലെ ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി.

യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുപുറമെ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കേണ്ട സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ആദ്യം വൈകുമെന്ന് അറിയിപ്പ് നൽകിയ ശേഷമാണ് വിമാനം റദ്ദാക്കിയത്. ഇന്നലെ രാത്രി 10 ന് പുറപ്പെടേണ്ട വിമാനം പുലർച്ചെ രണ്ട് മണിയാകും പുറപ്പെടാൻ എന്ന സന്ദേശം യാത്രക്കാർക്ക് ഉച്ചയോടെ ലഭിച്ചിരുന്നു. എന്നാൽ പുലർച്ചയ്ക്ക് വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നത്. ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.




