അപ്രഖ്യാപിത പവർകട്ടിനെതിരെ ബിജെപി ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു
.
കൊയിലാണ്ടി: അപ്രഖ്യാപിത പവർകട്ടിനെതിരെ ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂക്കാട് കെഎസ്ഇബി ഓഫീസിനു മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സംഗമം നടത്തി. കൊയിലാണ്ടി മണ്ഡലം വൈസ്പ്രസിഡണ്ട് വിനോദ് കാപ്പാട് ഉൽഘാടനം ചെയ്തു. രജീഷ് തുവ്വക്കോട്, കെ.എ. സുനിൽ ,സജീവ് കുമാർ, വാർഡ് മെമ്പർ കെ.കെ. സരീഷ്, ജിജു മലയിൽ, രാജൻ എന്നിവര്‍ സംസാരിച്ചു.




