താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്
.
താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. 6-ാം വളവിലാണ് ലോറി തകരാറിലായത്. നിലവിൽ ചുരത്തിന്റെ രണ്ട് സൈഡിലും വാഹനത്തിന്റെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. അത്യാവശ്യ യാത്രക്കാർ സമയ ക്രമം പാലിച്ച് യാത്രയ്ക്കിറങ്ങുക. ലോറി തകരാര്‍ ശരിയാക്കാനുള്ള ശ്രമം നടക്കുകയാണ്. കുരുക്കഴിയാന്‍ മണിക്കൂറുകളെടുക്കും എന്നാണ് അറിയുന്നത്.



