ഉള്ളിയേരി തയോത്ത് മീത്തൽ രാജൻ (63) നിര്യാതനായി
.
കൊയിലാണ്ടി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഉള്ളിയേരി സ്വദേശി മരിച്ചു. ഉള്ള്യേരി തയോത്ത് മീത്തൽ രാജൻ (63) ആണ് മരിച്ചത്. ഏപ്രിൽ മാസം 24ന് കുറുവങ്ങാടുവെച്ചു രാജൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ ദിശമാറിവന്ന കാർ ഇടിച്ച് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: സുമതി. മകൾ: അധീന. പരേതരായ തെയ്യോൻ്റയും വെള്ളായിയുടെയും മകനാണ്. സഹോദരങ്ങൾ: നാരായണി (മാമ്പൊയിൽ), മീനാക്ഷി (മുണ്ടോത്ത്), തങ്കമണി (നരിക്കുനി), ഗൗരി (പയ്യോളി), പരേതയായ ലീല (നാറാത്ത് വെസ്റ്റ്).




