KOYILANDY DIARY.COM

The Perfect News Portal

ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസ് ലോക സംഗീത ദിനാഘോഷം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനാഘോഷം സംഘടിപ്പിച്ചു. അഡ്വ. കെ ടി ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷിജു ഒരുവമ്മൽ അധ്യക്ഷത വഹിച്ചു. ചെമ്പൈ സംഗീത കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. കാവുംവട്ടം വാസുദേവൻ മുഖ്യഭാഷണം നടത്തി. സുരേഷ് പന്തലായനി, നീത സന്തോഷ്‌ എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീചക്ര സംഗീത വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത പരിപാടികൾ നടന്നു.
Share news