KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

.

ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകി മന്ത്രി കെ മുരളീധരൻ. സന്തോഷിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ദേവസ്വംമന്ത്രി പറഞ്ഞു. സന്തോഷിനെതിരെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ഇനിയും കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുമെന്നും എസ്‌ഐടി അന്വേഷണം ശക്തമായി മുന്നോട്ടുപോകുമെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു.

 

ഇതിന് പിന്നാലെയാണ് എസ്‌ഐടിക്ക് മന്ത്രി കത്ത് നൽകിയത്. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിട്ട് 7 മാസം പിന്നിട്ടു. ഇനിയും അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാനായിട്ടില്ല. സമഗ്രമായ റിപ്പോർട്ട് ഈ മാസം 29 ന് നൽകാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. 2025 ലെ ദ്വാരപാലകപ്പാളിക്കടത്തിൽ ഉൾപ്പെട്ട പ്രതികളുടെ പങ്കാളിത്തമടക്കം വ്യക്തമാക്കുന്നതാകണം സമഗ്ര റിപ്പോർട്ട്‌ എന്നും ദേവസ്വം ബെഞ്ച് പറഞ്ഞു. അന്വേഷണം അനിശ്ചിതമായി നീണ്ടു പോകരുതെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

 

Share news
error: Content is protected !!