KOYILANDY DIARY.COM

The Perfect News Portal

ലോക പരിസ്ഥിതി ദിനം; കൊയിലാണ്ടി മിനി സിവിൽ സ്‌റ്റേഷനിൽ ഫലവൃക്ഷതൈ നട്ടു

.
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി എൻജിഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്‌റ്റേഷനിൽ ഫലവൃക്ഷതൈ നട്ട് കൊണ്ട് ആചരിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബിനു കോറോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വി പ്രതീഷ്, ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി മനേഷ്, ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായിവേൽ, പങ്കജാക്ഷൻ എം, ലജീഷ് കുമാർ കെ, ഹാരിസ് പി എന്നിവർ പങ്കെടുത്തു.
Share news