”ഒരു വൃക്ഷം നട്ടാൽ, ഒരു ഭാവി വളരും.” പരിസ്ഥിതി ദിനത്തിൽ വേറിട്ട പരിപാടിയുമായി നമ്പ്രത്ത്കര യു.പി സ്കൂൾ
.
നമ്പ്രത്ത്കര: ”ഒരു വൃക്ഷം നട്ടാൽ, ഒരു ഭാവി വളരും.” പരിസ്ഥിതി ദിനത്തിൽ വേറിട്ട പരിപാടിയുമായി നമ്പ്രത്ത്കര യു.പി സ്കൂൾ. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ രാഘവൻ സ്വസ്ഥവൃത്തം ഉദ്ഘാടനം ചെയ്തു. കേവലം ഒരു ദിനാചരണത്തിൽ ഒതുങ്ങാതെ പരിസ്ഥിതി പ്രവർത്തനത്തിൽ മുഴുകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം സുനിൽ പാണ്ടിയാടത്ത് അധ്യക്ഷത വഹിച്ചു.

ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ, സ്കൂൾ മുറ്റത്തൊരു തണൽമരം, പരിസ്ഥിതി സന്ദേശം നൽകുന്ന റീൽസുകളുടെ ചിത്രീകരണം തുടങ്ങിയ പരിപാടികളാണ് നടത്തിയത്. പരിസ്ഥിതി ദിന ക്വിസ് ഈ വരുന്ന തിങ്കളാഴ്ച നടക്കും. പ്രധാനാധ്യാപിക സുഗന്ധി ടി.പി, പരിസ്ഥിതി ക്ലബ്ബ് കൺവീനർ വിവേക് വി, അധ്യാപകരായ ഗോപീഷ് ജി. എസ്, സൗമിനി പി. എം എന്നിവർ സംസാരിച്ചു.




