KOYILANDY DIARY.COM

The Perfect News Portal

ലോക പരിസ്ഥിതി ദിനാചരണം: മാരാമുറ്റം റോഡിൽ ഫലവൃക്ഷത്തൈകൾ നട്ടു

.
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാരാമുറ്റം റോഡിൽ ഫലവൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി പ്രവർത്തകൻ ടി. പി. രാജേഷ് തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവത്കരണത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരും സജീവമായി പങ്കെടുത്ത് തൈകൾ നട്ടു.
Share news