KOYILANDY DIARY.COM

The Perfect News Portal

റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം; യോഗ്യത പത്താം ക്ലാസും ഐ‍‍ടിഐയും

.

റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം. സൗത്ത് ഈസ്റ്റ് റെയിൽവേയ്ക്ക് കീഴിൽ റായ്പൂർ ഡിവിഷനിലും വാ​ഗൺ റിപ്പയർ ഷോപ്പിലുമായി വിവിധ ട്രേഡുകളിൽ 1113 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 1961ലെ അപ്രന്റീസ് ആക്ട് പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. റായ്പൂർ ഡിവിഷനിൽ 1036 ഒഴിവും വാ​ഗൺ റിപ്പയർ ഷോപ്പിൽ 82 ഒഴിവുമാണുള്ളത്. വെൽഡർ, ഫിറ്റർ, മെക്കാനിസ്റ്റ്, എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

 

പത്താം ക്ലാസിൽ 50 ശതമാനത്തിൽ കുറയാതെ മാർക്കും, ഏതെങ്കിലും അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് ഐടിഐ പാസായവർക്കും അപേക്ഷിക്കാം. 2026 മെയ് 5ന് 15 മുതൽ 24 വയസ് വരെയാണ് പ്രായപരിധി. നിയമാനുസൃത ഇളവ് ലഭിക്കും. പത്താം ക്ലാസിലും ഐ‍‍ടിഐയിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

Advertisements

 

പ്രത്യേക രേഖാമൂലമുള്ള പരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. തെര‍ഞ്ഞെടുക്കപ്പെടുന്നവ‍ർക്ക് റെയിൽവേ നിയമപ്രകാരമുള്ള സ്റ്റൈപ്പെൻഡ് ലഭിക്കും. ഒരു വർഷമായിരിക്കും പരിശീലന കാലാവധി. apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസില്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4.

Share news
error: Content is protected !!