നെറ്റ്‌വർക്ക് തടസം; സംസ്ഥാനത്ത് ട്രഷറി ഇടപാടുകളും അധ്യാപകർക്കുള്ള അവധിക്കാല പരിശീലനവും മുടങ്ങി
.
സംസ്ഥാനത്ത് ട്രഷറി സ്തംഭനം മൂലം ഇടപാടുകള്‍ പൂർണമായും മുടങ്ങി. സംസ്ഥാനത്ത് ഇന്ന് രാവിലെ മുതലാണ് ട്രഷറി ഇടപാടുകൾ മുടങ്ങിയത്. ബില്ലുകൾ മാറുന്നതും പിഎഫ് പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഇടപാടുകളും ഇതോടെ മുടങ്ങി. ട്രഷറിയിലെ നെറ്റ്‌വർക്ക് തകരാറാണ് ഈ സ്തംഭനത്തിന് കാരണമായി അധികൃതർ നൽകുന്ന വിശദീകരണം. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും അവർ അറിയിച്ചു.

അധ്യാപകർക്കുള്ള അവധിക്കാല പരിശീലനവും മുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പണമില്ലാത്തതിനാലും എസ് എസ് കെ ഫണ്ട് ലഭിക്കാത്തതിനാലുമാണ് അവധിക്കാല പരിശീലനം മുടങ്ങിയത്. പി എം ശ്രീയിൽ കേരളം ഒപ്പിടാത്തത് കാരണം കേന്ദ്രം ഫണ്ട് നൽകിയില്ല. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് മുടങ്ങാതെ നടക്കുന്നതായിരുന്നു അധ്യാപക പരിശീലനം.




