KOYILANDY DIARY.COM

The Perfect News Portal

ഒരു മൂര്‍ഖനെ പിടികൂടാന്‍ പോയപ്പോള്‍ കിട്ടിയത് രണ്ടെണ്ണത്തിനെ; 30 പാമ്പിന്‍ മുട്ടകളും കിട്ടി

.

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് ഒരു മൂര്‍ഖനെ പിടികൂടാന്‍ പോയപ്പോള്‍ കിട്ടിയത് രണ്ടെണ്ണത്തിനെ. 30 പാമ്പിന്‍ മുട്ടകളും കിട്ടി. പേയാട് സ്വദേശി മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഒരു പാമ്പിനെ കണ്ടത്. കൂട്ടില്‍ നിന്നും 16 വയസ്സോളം പ്രായമുള്ള ആണ്‍ മൂര്‍ഖനെ പിടികൂടുകയായിരുന്നു. പേയാട് ചന്തമുക്കിലാണ് സംഭവം. 

 

ഇതിനിടെ സമീപത്തെ മറ്റൊരു പൊത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പ് കയറിപ്പോകുന്നത് കണ്ടു. പൊത്തില്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു പാമ്പിനെ കൂടി കിട്ടി. തുടര്‍ന്നുള്ള പരിശോധനയിലാണ് 30 ഓളം പാമ്പിന്‍ മുട്ടയും ഇവിടെ നിന്ന് കണ്ടെത്തിയത്. ഇവയെ വനംവകുപ്പ് പിടികൂടി.

 

Share news