KOYILANDY DIARY.COM

The Perfect News Portal

അഗ്നിക്കാവടിക്കിടെ യുവാവ് തീകുണ്ഠത്തിൽ വീണു

.

തിരുവനന്തപുരം: ആറ്റിങ്ങലിൽ മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ അഗ്നിക്കാവടിക്കിടെ യുവാവ് തീയിൽ വീണു. ക്ഷേത്രത്തിൽ അഗ്നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തിൽ ചാടവേയാണ് കാലു തട്ടി വീണ് പൊള്ളലേറ്റത്. മണമ്പൂർ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.

 

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ റിജുവിന്റെ ഇരു കൈകാലുകൾക്കും വയറ്റിലും പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റിജു കഴിഞ്ഞ വർഷവും തീക്കുണ്ഠത്തിൽ ചാടി അഗ്നിക്കാവടിയിൽ പങ്കെടുത്തിരുന്നു.

Advertisements

 

Share news
error: Content is protected !!