KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലായിരുന്നു. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി നിയന്ത്രണത്തിന് പുറമെ സമാന്തരമായ മറ്റ് മാർഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.

 

Share news