KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ട് വനംവകുപ്പ്

.

തൃശൂര്‍: തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ട് വനംവകുപ്പ്. പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടിരുന്നു. പാമ്പിനെ തുരത്താനാണ് പരിസരത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തീയിട്ടത്. ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

 

വനത്തോടു ചേര്‍ന്ന ഒറ്റനില വീട്ടില്‍വെച്ചാണ് കുട്ടിയ്ക്ക് പാമ്പു കടിയേറ്റത്. സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ വെച്ച് പാമ്പുകടിച്ചത്. അല്‍ജോയ്ക്കും സഹോദരന്‍ അനോഷിനും പാമ്പിന്റെ കടിയേറ്റിരുന്നു. അനോഷ് ചികിത്സയിലാണ്. അല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

 

Share news
error: Content is protected !!