പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികളുടെ ജില്ലാതല വിതരണ ഉദ്ഘാടനം
കൊയിലാണ്ടി: ഹരിത കേരളം മിഷൻ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികൾ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ നിർവഹിച്ചു. ആർദ്രം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. അഖിലേഷ് കെ അദ്ധ്യക്ഷത വഹിച്ചു. ഇൻസിനറേറ്റർ, മെൻസ്ട്റുവൽ കപ്പ് തുടങ്ങിയവ നൽകുന്നത് വഴി ആർത്തവ ശുചിത്വം ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് മിഷൻ ലക്ഷ്യമിടുന്നത്.
.

.
ജില്ലയിൽ 26 വിദ്യാലയങ്ങൾക്കായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും 27 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്കും ജില്ലയിലെ 14 നെറ്റ് സീറോ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കുമായാണ് മെൻസ്ട്റുവൽ കപ്പ് വിതരണം ചെയ്യുന്നത്. ആർത്തവ ശുചിത്വം എന്ന വിഷയത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോ. ദിവ്യ ക്ലാസ് നടത്തി. കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി ടി, കൗൺസിലർ ബിജു പി എം, കുടുംബശ്രീ പ്രോജക്ട് മാനേജർ ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജി എം സ്റ്റീഫൻ സ്വാഗതവും ബ്ലോക്ക് കോർഡിനേറ്റർ നിരഞ്ജന എം പി നന്ദിയും പറഞ്ഞു.



