മുത്താമ്പി അറുവയലില്‍ 1.4 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കൊയലാണ്ടി: മുത്താമ്പി അറുവയലില്‍ 1.4ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. പെരുവട്ടൂര്‍ തുരുത്യാട്ട് താഴെഅബ്ദുറഹിമാന്‍റെ മകന്‍ ഷെഫീഖ് (36) ആണ് പിടിയിലായത്. ഡാൻസാഫ് സ്കോഡിന്റെ സഹായത്തോടെ കൊയിലാണ്ടി പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. എസ് ഐമാരായ ജീഷ്മ വി, കെ.പി ഗിരീഷ്, അവിനാഷ് കുമാർ, എഎസ്ഐ വിജ്യ, ഡാന്‍സാഫ് ടീം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.



