KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് അമ്മയുടെ ആണ്‍ സുഹൃത്ത് 11കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; അതിക്രമം അമ്മയുടെ അറിവോടെ

തിരുവനന്തപുരത്ത് അമ്മയുടെ ആണ്‍ സുഹൃത്ത് 11കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു. അമ്മയുടെ അറിവോടെയാണ് ഉപദ്രവം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിനിടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സഹൃത്തിനെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.

സ്വന്തം വീട്ടില്‍ വെച്ചായിരുന്നു കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പിതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം ഉറങ്ങാന്‍ നിര്‍ബന്ധിച്ചു. ഉറക്കത്തിനിടയിലാണ് കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. ഈ കാര്യം കുട്ടി അമ്മയോട് പറഞ്ഞിരുന്നു.

 

എന്നാല്‍ പുറത്ത് പറയരുതെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിനിടെ കുട്ടി തനിക്ക് നേരിടേണ്ടി വന്ന ചൂഷണം തുറന്നു പറയുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തു. വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisements
Share news