KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് ആറാട്ടുത്സവം മാർച്ച് 9ന് തുടങ്ങും

കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രം ആറാട്ട് ഉത്സവം മാർച്ച് 9 മുതൽ 15-വരെ നടക്കും. ഒൻപതിന് രാവിലെ കോട്ട – കോവിലകം ക്ഷേത്രത്തിൽ കലവറ നിറക്കൽ, 11 -ന് കോവിലകം ക്ഷേത്ര നടപ്പന്തൽ പ്രശസ്ത സിനിമാതാരം മനോജ് കെ. ജയൻ സമർപ്പിക്കും, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകുന്നേരം കോട്ടയകത്തു നിന്നും തണ്ടാന്റെ മേലേരി വരവോടുകൂടി കോട്ടയിൽ ക്ഷേത്രത്തിലേക്ക് കൊടിമര വരവ്. കോവിലകം ക്ഷേത്രത്തിൽ നിന്ന് കോട്ടയിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തുടർന്ന് മാണിക്യം വിളി, പൂജകൾക്ക് ശേഷം മേപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം.
മാർച്ച്10- ന് ഉച്ചക്ക് കോട്ടയിൽ ക്ഷേത്രത്തിൽ പാരമ്പര്യ ആചാരപ്രകാരമുള്ള  പ്രസാദ ഊട്ട്. വൈകുന്നേരം കോട്ടയിൽ ക്ഷേത്രത്തിൽ സർപ്പബലി, കോവിലകം ക്ഷേത്രത്തിൽ വൈകിട്ട് ഏഴിന് ഭക്തിഗാന സുധ. മാർച്ച്11- ന് വൈകിട്ട് കോവിലകം ക്ഷേത്രത്തി ൽ മെഗാ തിരുവാതിരക്കളി, കൈ കൊട്ടിക്കളി, പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്. 12-ന് ഭഗവതി പാട്ട്, കോട്ടയിൽ ക്ഷേത്രത്തിൽ രാവിലെ മുചുകുന്ന് പത്മനാഭന്റെ ഓട്ടൻ തുള്ളൽ, ഉച്ചയ്ക്ക് പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർ കൂത്ത്, കോവിലകം ക്ഷേത്രത്തി ൽ വൈകുന്നേരം തണ്ടാന്റെ മേലേരി വരവ്,  7.30-ന്  കോട്ട കോവിലകം കലാക്ഷേത്രത്തിൻ്റെ സർഗ്ഗസന്ധ്യ, തുടർന്ന് സ്കോളർ ഷിപ്പ് വിതരണം, രാത്രി മുല്ലക്കൽ പാട്ടിന് എഴുന്നള്ളത്ത്, ഭഗവതിക്ക് കളമെഴുത്തും പാട്ടും.
13-ന് പള്ളിവേട്ട, രാവിലെ കോട്ടയിൽ ക്ഷേത്രത്തിൽ പ്രസാദ് അടിതിരി പ്പാടിൻ്റെ പ്രഭാഷണം -കലശവും പ്രാധാന്യവും, ചാക്യാർ കൂത്ത്, ഉച്ചക്ക് പ്രസാദ ഊട്ട്, ഓട്ടൻതുള്ളൽ, ഇളനീർകാവ് വരവുകൾ, ഇളനീർവെപ്പ്, രാത്രി കോട്ടയിൽ ക്ഷേത്രത്തിൽ നിന്നും കോവിലകം ക്ഷേത്രത്തിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്, കാഞ്ഞിലശ്ശേരി പത്മനാഭൻ നയിക്കുന്ന പഞ്ചവാ ദ്യം, മുചുകുന്ന് ശശിമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം.
14 – ന് ആറാട്ട്, വൈകുന്നേരം കോവിലകം ക്ഷേത്രത്തിൽനിന്നും കോട്ടയിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, നിരവത്ത്  കുന്നിൽ വെച്ച് വാഴയിൽ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളത്തുമായി കൂടിക്കാഴ്ച, കോട്ടയിൽ ക്ഷേത്രത്തിൽ ഇളനീരാട്ടം, കോവിലകം ക്ഷേത്രത്തിൽ രാവിലെ ഭക്തിഗാനസുധ, വൈകുന്നേരം വാഴയിൽ ക്ഷേത്രത്തിൽ നിന്നും വാൾ എഴുന്നള്ളത്ത്, വൈകുന്നേരം ഓട്ടം തുള്ളൽ, ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം – ചിറക്, എട്ടിന് കോട്ടയിൽ ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത്, കലാമണ്ഡലം ശിവദാസൻ, കാഞ്ഞിലശേരി വിനോദ് മാരാർ, മുചുകുന്ന് ശശിമാരാർ എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളം, വെടിക്കെട്ട്, ആറാട്ട് കടവിൽ കുളിച്ചാറാട്ട്, കോട്ടയിൽ ക്ഷേത്രത്തിലേക്ക് തിടമ്പാെഴുന്നള്ളത്ത്, മാണിക്യം വിളി.
15 – ന് വെെകുന്നേരം കോട്ടയിൽ ക്ഷേത്രത്തിൽ നിന്ന് മടക്കെഴുന്നള്ളത്ത്, ശുദ്ധികലശം എന്നിവയാേടെ ഉത്സവം സമാപിക്കും. മാർച്ച് 16- മുതൽ 22- വരെ കർപ്പൂരാദിമഹാദ്രവ്യ നവീകരണകലശവും നടക്കും. പത്രസമ്മേളനത്തിൽ ക്ഷേത്ര ക്ഷേമ സമിതി ജനറൽ സെക്രട്ടറി രജീഷ് എടവലത്ത്, ട്രസ്റ്റി ബോർഡ് വൈ: ചെയർമാൻ ശ്രീനിവാസൻ കിഴക്കേടത്ത്, പന്തൽ കമ്മറ്റി ചെയർമാൻ രാജൻ ചേനോത്ത്, കെ.പി രാജൻ, ചേനോത്ത് ഭാസ്കരൻ എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!