KOYILANDY DIARY.COM

The Perfect News Portal

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് സരസ്വതിയെ തെരുവുനായ കടിച്ചത്. കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ആരോ​ഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവ് ​ഗുരുതരമായതോടെ കാൽവിരൽ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

Share news
error: Content is protected !!