KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷൻ & ചാരിറ്റി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ sslc, plus2, മദ്രസ്സ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രശസ്ത മജീഷ്യനും അധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇസ്മായിൽ പി. ടി അധ്യക്ഷത വഹിച്ചു.
ഷാനിദ് തത്തമടത്തിൽ വിദ്യാർത്ഥികൾക്കുള്ള ഗൈഡൻസ് ക്ലാസ് എടുത്തു.  ശ്രീജിത്ത് വിയ്യൂർ, ഷാനിദ് ടി, മുസ്തഫ, അസൈനാർ ഹാജി, മജീദ് പാലൊളി, ഷെബീർ എസ്. കെ എന്നിവർ ഉപഹാരങ്ങൾ നൽകി. ഹമീദ് ടി, മുസ്ഥഫ, അസൈനാർ ഹാജി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബഷീർ മാസ്റ്റർ സ്വാഗതവും ആർ. എം നൗഫൽ നന്ദി പറഞ്ഞു.
Share news