KOYILANDY DIARY.COM

The Perfect News Portal

ഇടുക്കിയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു; മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി: ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര (07:00 pm മുതൽ 06:00 am വരെ) ഇന്ന് മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി കലക്‌ടർ അറിയിച്ചു.

ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുകൾ ലഭിച്ചിട്ടുള്ളതിനാലും, മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും, ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ്‌ രാത്രി യാത്ര നിരോധിച്ചിട്ടുള്ളത്‌.

Share news
error: Content is protected !!