KOYILANDY DIARY.COM

The Perfect News Portal

ബി ജെ പി നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ബി ജെ പി നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി യോഗ അധ്യാപകനായ ബിനു മാസ്റ്ററെ ആദരിക്കുകയും യോഗ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു. ബി ജെ പി കോഴിക്കോട് ജില്ല ട്രഷറർ വി. കെ ജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു. യോഗചാര്യൻ ബിനു മാസ്റ്റർ യോഗ സന്ദേശം നൽകി. വി.കെ മുകുന്ദൻ, അഡ്വ. എ. വി. നിധിൻ, കെ. വി. സുരേഷ്, ഒ. മാധവൻ, ടി. പി പ്രീജിത്ത്, രവി വല്ലത്ത്, കെ പി ൽ  മനോജ്, കെ. കെ സുമേഷ്, അരവിന്ദൻ എന്നിവർ സംസാരിച്ചു.

Share news