KOYILANDY DIARY.COM

The Perfect News Portal

കാറിൽ നിന്നും എം.ഡി.എം എ യും, കഞ്ചാവുമായും യുവാവിനെ കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: കീഴരിയൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എ യും, കഞ്ചാവുമായും യുവാവിനെ കസ്റ്റഡിയിലെടുത്തു. കീഴരിയൂർ പട്ടാംപുറത്ത് മീത്തൽ സനൽ (27) നെയാണ് പിടികൂടിയത്. വീട്ടിനു മുന്നിൽ നിർത്തിയിട്ട KL 18.5681 നമ്പർ കാറിൽ നിന്നാണ് 830 മില്ലിഗ്രാം എംഡിഎംഎ യും, 3. 4. ഗ്രാം കഞ്ചാവും പിടികൂടിയത്. സനലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി കൊയിലാണ്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പി ടികുടിയത്. സനലിൻ്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ എം വി. ബിജു.എസ്.ഐ.മാരായ അനീഷ് വടക്കയിൽ, എം.പി. ശൈലേഷ്, എസ്.സി.പി.ഒ.മാരായ ജലീഷ് കുമാർ, രഞ്ജിത് ലാൽ, അജയ് രാജ്, റെയ്ഡിൽ പങ്കെടുത്തത്.

Share news
error: Content is protected !!