KOYILANDY DIARY.COM

The Perfect News Portal

രാത്രി 10 മണികഴിഞ്ഞുള്ള ട്രെയിൻ യാത്രകള്‍ക്ക് റെയില്‍വേയുടെ കര്‍ശന നിയമം

തിരുവനന്തപുരം: രാത്രികാല യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം യാത്രക്കാര്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാട്ട് കേള്‍ക്കാനോ ലൈറ്റുകള്‍ തെളിക്കാനോ പാടില്ലെന്നതടക്കമുള്ള നിരവധി നിയമങ്ങളാണ് ഇനിമുതല്‍ പാലിക്കേണ്ടത്. പുതിയ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

പുതിയ രാത്രികാല യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാന്‍ ടിടിഇക്ക് വരാന്‍ കഴിയില്ല.
കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ രാത്രി 10 മണിക്ക് ശേഷം പരസ്പരം ഉച്ചത്തില്‍ ആശയവിനിമയം നടത്താന്‍ പാടില്ല. 10ന് ശേഷം മിഡില്‍ ബെര്‍ത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാന്‍ ലോവര്‍ ബെര്‍ത്തുകാരന്‍ അനുവദിക്കേണ്ടതാണ്

ട്രെയിന്‍ സര്‍വീസുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണം രാത്രി 10ന് ശേഷം നല്‍കാനാകില്ല. എന്നിരുന്നാലും, ഇ-കാറ്ററിങ് സേവനങ്ങള്‍ ഉപയോഗിച്ച് രാത്രിയില്‍ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. രാത്രി 10ന് ശേഷം സീറ്റിലോ കമ്പാര്‍ട്ട്മെന്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തില്‍ മൊബൈലില്‍ സംസാരിക്കാന്‍ പാടില്ല.

Advertisements
Share news