KOYILANDY DIARY

The Perfect News Portal

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു

വടകര: അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു. മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് അമയ പ്രകാശ് (20) ആണ് മരിച്ചത്. പയ്യന്നൂര്‍ കോളജില്‍ അവസാന വര്‍ഷ സംസ്‌കൃതം വിദ്യാര്‍ഥിയായ അമയ കൂട്ടുകാരോടൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അങ്കമാലി ടൗണില്‍ റോഡിലൂടെ നടക്കുമ്പോള്‍ കുതിച്ചെത്തിയ വാഹനം വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *