KOYILANDY DIARY

The Perfect News Portal

ഏഷ്യൻ സീനിയർ വോളിബോൾ ടീമിൽ 7 മലയാളികൾ

ബംഗളൂരു: ഏഷ്യൻ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ വനിതാ ടീമായി. 12 അംഗ ടീമിൽ ഏഴ്‌ മലയാളി താരങ്ങളുണ്ട്‌. കെ എസ്‌ ജിനി, എസ്‌ സൂര്യ, അനഘ രാധാകൃഷ്‌ണൻ (കെഎസ്‌ഇബി), എൻ എസ്‌ ശരണ്യ (കേരള പൊലീസ്‌), മിനിമോൾ അബ്രാഹം, മരിയ സെബാസ്‌റ്റ്യൻ (ഇന്ത്യൻ റെയിൽവേസ്‌), ശിൽപ്പ (തിരുവനന്തപുരം സായി) എന്നിവരാണ്‌ മലയാളി സാന്നിധ്യം. ചിറയിൻകീഴ്‌ സ്വദേശി എസ്‌ ടി ഹരിലാൽ ടീമിന്റെ സഹപരിശീലകനാണ്‌.

നിർമൽ തൻവാർ, ശാലിനി, ഇഴിൽമതി, അനുശ്രീഘോഷ്‌, അനന്യദാസ്‌ എന്നിവരാണ്‌ ടീമിലെ മറ്റു താരങ്ങൾ. 30 മുതൽ സെപ്‌തംബർ ആറുവരെ തായ്‌ലൻഡിലാണ്‌ ഏഷ്യൻ ചാമ്പ്യൻഷിപ്. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ എട്ട്‌ മലയാളികളുണ്ട്‌. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ രണ്ടുപേർ ടീമിൽനിന്ന്‌ ഒഴിവാകുമ്പോൾ ജിൻസി ജോൺസൺ, അശ്വനി കണ്ടോത്ത്‌ (റെയിൽവേസ്‌), അശ്വതി രവീന്ദ്രൻ (കെഎസ്‌ഇബി) എന്നിവർ പുതുതായി ടീമിലെത്തും. സെപ്തംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ ചെെനയിലെ ഹാങ്ചൗവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.