KOYILANDY DIARY

The Perfect News Portal

50 കിലോഗ്രാം പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി:  ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജ് മുറിയില്‍ സൂക്ഷിച്ച 50 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് കടമ്പാര്‍ ഷബാന മന്‍സില്‍ മുഹമ്മദ് ഗുല്‍സാര്‍ (22) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. 3000 പാക്കറ്റ് ലഹരി വസ്തുക്കളാണ് പിടികൂടിയത്

ഹാന്‍സ്, പാന്‍മസാല പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജ് മുറിയില്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്. മുറിയില്‍ പ്ലാസ്റ്റിക് കവറിലും ബാഗിലുമായാണ് ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ രണ്ട് മാസത്തിലേറെയായി യുവാവ് കൊയിലാണ്ടി മേഖലയില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് അറിഞ്ഞു.

മംഗലാപുരം, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് തീവണ്ടി മാര്‍ഗമാണ്  ലഹരി വസ്തുക്കള്‍ കൊയിലാണ്ടിയില്‍ എത്തിച്ചിരുന്നത്. ഒരു പാക്കറ്റിന് 50 മുതല്‍ 60 രൂപവരെ ഈടാക്കിയാണ് വില്‍പ്പന.

Advertisements

റെയ്ഡില്‍ അസിസ്റ്റന്റ്‌ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പടിക്കത്ത്, പ്രിവന്റീവ് ഓഫീസര്‍ പി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.കെ. രതീഷ്, സി. രാമകൃഷ്ണന്‍, ബി.എന്‍. ഷൈനി, പി.കെ. സജിത്ത് കുമാര്‍, ഡ്രൈവര്‍ ബിബിനീഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *