KOYILANDY DIARY

The Perfect News Portal

ഇരുപത്തി നാലുകാരിയായ യുവതിയുടെ രോഗം മാറാന്‍ ചികിത്സയോടൊപ്പം ഡോക്ടറുടെ ആഭിചാര ക്രിയയും: യുവതി മരിച്ചു

പൂണെ: കാന്‍സര്‍ രോഗിയായ യുവതിയുടെ രോഗം മാറാന്‍ ചികിത്സയോടൊപ്പം ഡോക്ടര്‍ ആഭിചാര ക്രിയയും നടത്തിയതിനെ തുടര്‍ന്ന് 23കാരി മരിച്ചു. ഐസിയുവില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മേല്‍ മരിന്നിനൊപ്പം ചുവന്ന തുണിയും നാരങ്ങയും ഉപയോഗിച്ച്‌ ഡോക്ടറും മറ്റ് ചിലരും ചേര്‍ന്ന് ആഭിചാര ക്രിയ നടത്തിയതയാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ച്‌ ഐസിയുവില്‍ കഴിഞ്ഞിരുന്ന സന്ധ്യാ സൊനാവേന്‍ എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ കുടുംബം ആരോപിക്കുന്നത് ഡോക്ടര്‍ ചെയ്ത കൂടോത്രം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ്.

പൂണെയിലാണ് സംഭവം. ദീനാനാഥ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് മരിച്ചത്. യുവതിക്ക് ആശുപത്രിയില്‍ വിശ്വാസത്തില്‍ അധിഷ്ടിതമായ ചികിത്സയാണ് നല്‍കിയിരുന്നത്. യുവതിയെ ചികിത്സിച്ചിരുന്ന ഡോക്ടറായ സതീഷ് ചവാന്‍ ഇന്റന്‍സീവ് കെയറില്‍ കിടന്ന യുവതിയുടെ അരികിലേക്ക് ഡോക്ടര്‍മാരല്ലാത്ത ചിലരെ കൊണ്ടു വരികയും ചുവന്ന തുണിയും നാരങ്ങയും ഉപയോഗിച്ച്‌ എന്തോ കര്‍മ്മം നടത്തി. ഇനിടയില്‍ യുവതി മരിക്കുക ആയിരുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

Advertisements

നെഞ്ചില്‍ മുഴ ഉണ്ടായതിനെ തുടര്‍ന്ന് ഈ ഡോക്ടറുടെ തന്നെ ചവാന്‍ നഴ്സിങ് ഹോമില്‍ ആയിരുന്നു യുവതി ചികിത്സ നടത്തിയിരുന്നത്. എന്നാല്‍ പോസ്റ്റ് ഓപ്പറേറ്്റീവ് ബ്ലീഡിങ്ങിനെ തുടര്‍ന്ന് യുവതിയെ ദീനാനാഥ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഈ ഡോക്ടര്‍ നടത്തിയ ആഭിചാര ക്രിയയ്ക്കിടെ യുവതി മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *