KOYILANDY DIARY

The Perfect News Portal

21-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ര്‍​ണം

ഗോ​ള്‍​ഡ് കോ​സ്റ്റ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ ന​ട​ക്കു​ന്ന 21-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ര്‍​ണം. വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ സ​ഞ്ജി​ത ചാ​നു​വാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്. 53 കി​ലോ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു സ​ഞ്ജി​ത​യു​ടെ സു​വ​ര്‍​ണ നേ​ട്ടം. 2014ലെ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും സ​ഞ്ജി​ത സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.

ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ മീ​രാ​ഭാ​യ് ചാ​നു​വി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ സ്വ​ര്‍​ണ വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന 48 കി​ലോ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു മീ​രാ​ഭാ​യു​ടെ സു​വ​ര്‍​ണ നേ​ട്ടം. 110 കി​ലോ ഭാ​രം ഉ​യ​ര്‍​ത്തി കോ​മ​ണ്‍​വെ​ല്‍​ത്ത് റി​ക്കാ​ര്‍​ഡോ​ടെ​യാ​ണ് മീ​രാ​ഭാ​യി സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. നി​ല​വി​ലെ ലോ​ക ചാ​മ്പ്യനാ​ണ് മീ​രാ​ഭാ​യ്. നേ​ര​ത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *