KOYILANDY DIARY

The Perfect News Portal

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു. റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കും. ഈ നോട്ടുകൾ സെപ്റ്റംബർ 30 നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കുമെന്നും ആർബിഐ അറിയിച്ചു. 2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല.