KOYILANDY DIARY

The Perfect News Portal

വർക്ക് ഷോപ്പിൽ നിന്ന് 20 ലിറ്റർ ചാരായം പിടികൂടി

കൊയിലാണ്ടി: വർക്ക് ഷോപ്പിൽ നിന്ന് 20 ലിറ്റർ ചാരായം പിടികൂടി, പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടരഞ്ഞി കാരാട്ട് പാരദേശത്ത് വടക്കാഞ്ചേരി വീട്ടിൽ വി.വി. ജിജോ (43) വിനെയാണ് ഇയാളുടെ വർക്ക് ഷോപ്പിൽ വെച്ച് 20 ലിറ്റർ ചാരായവുമായി കോഴിക്കോട് എക്സൈസ് എ ൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. പ്രതി യേയും തൊണ്ടിയും കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ മാസം 13ന് ഇയാളുടെ വീട്ടിൽ നിന്ന് 1200 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും പിടികൂടിയിരുന്നെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വാടക വീടുകൾ കേന്ദ്രീകരിച്ചും ഇയാൾ വാറ്റു നടത്താറുണ്ട്. പ്രിവന്റീവ് ഓഫീസർ പി. കെ അനിൽ കുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ വി.എ ജസ്റ്റിൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി. വിജയൻ, ഡ്രൈവർ എൻ.പി. പ്രബീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.