KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് 4.30നാണ് യോഗം ചേരുക. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ അഞ്ചു മന്ത്രിമാര്‍, ഡി എം ഒ മാര്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

അതേസമയം, നിപ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടൈയിന്‍മെൻറ് സോണുകള്‍ പ്രഖ്യാപിച്ചു. വില്യാപ്പള്ളിയിലെ 3,4,5 വാര്‍ഡുകളും പുറമേരിയിലെ 13ാം വാര്‍ഡും കൂടിയാണ് കണ്ടൈയിന്‍മെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാര്‍ഡുകളെ കണ്ടൈയിന്‍മെൻറ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ 8 പഞ്ചായത്തുകളാണ് കണ്ടൈയിന്‍മെൻറ് സോണായി പ്രഖ്യാപിച്ചത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,20 വാര്‍ഡുകള്‍, കുറ്റിയാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകളും ഇന്നലെ കണ്ടയിന്‍മെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു.

Advertisements