KOYILANDY DIARY

The Perfect News Portal

നാട്ടികയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 2 മരണം

തൃശൂര്‍: വലപ്പാട് നാട്ടികയില്‍ ലോറിയും കാറുകളും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്.


കൊടൈകനാലില്‍ വിനോദ യാത്ര കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു സംഘം. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മരിച്ച രണ്ടു പേരില്‍ ഒരാള്‍  തൃശൂര്‍ മദര്‍ ആശുപത്രിയിലും ഒരാള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലുമാണ്.